തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തനിക്കെതിരെയുള്ള സുപ്രീം കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇന്ന് വി.എസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. കേസ് രാഷ്ട്രീയ ലാഭത്തിനായാണ് വി.എസ് ഉപയോഗിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.കേസ് നീട്ടിക്കൊണ്ട് പോയാല്‍ വി.എസിനെതിരെ വിധി പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി താക്കീത് നല്കി.
Discussion about this post