ന്യൂഡൽഹി: ഇന്ത്യ ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഇന്ന് ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.പട്ടേലിന്റെ 145-മത്തെ ജന്മദിനമാണ് ഇന്ന്. അദേഹത്തിന്റെ ജന്മദിനമാണ് ദേശീയ ഏകതാ ദിനമായി രാഷ്ട്രം ആചരിക്കുന്നത്.
രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്നു സർദാർ വല്ലഭായി പട്ടേൽ. 562 നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യ എന്ന ഒരു മഹാ രാഷ്ട്രമാക്കി ഉരുക്കിച്ചേർത്തത് പട്ടേൽ എന്ന ഒരു മനുഷ്യനാണ്. അതിന്റെ സമരണാർത്ഥമാണ് ഇന്ത്യയുടെ അഭിമാനമായി അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ ഗുജറാത്തിൽ ഒരുക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് പട്ടേലിന്റെ ഏകതാ പ്രതിമ.
പട്ടേലിന്റെ ജന്മദിനം രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഒന്നുകൂടി ഊട്ടിയുറപ്പിക്കാനുള്ള അവസരമാണെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും നേർക്കുണ്ടായ ഭീഷണികളെ ഫലപ്രദമായി സർക്കാർ നേരിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.








