തിരുവനന്തപുരം: കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.
കേരളീയര്‍ക്ക് സഖ്യത്തെക്കുറിച്ച് മനസിലാകുമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി വ്യക്തമാക്കി.
Discussion about this post