പഞ്ചേശ്വർ പദ്ധതി പുനരാരംഭിക്കേണ്ടത് നേപ്പാളിന്റെ ആവശ്യമായതുകൊണ്ടുതന്നെ ഇന്ത്യൻ കരസേനാ മേധാവി എം.എം നരവനെയുടെ സന്ദർശനം നിർണായകമായേക്കും. ഈ മാസം 4-ാ൦ തിയതിയായിരിക്കും അദ്ദേഹത്തിന്റെ നേപ്പാൾ സന്ദർശനം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ നരവനെയ്ക്ക് നേപ്പാൾ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നേപ്പാൾ ആർമിയുടെ ഹോണററി ചീഫ് പദവി നൽകി ആദരിക്കും.
ചടങ്ങുകൾക്ക് ശേഷം നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി എം.എം നരവനെയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇന്ത്യയും നേപ്പാളും അതിർത്തിയിൽ സംയുക്തമായി നിർമിക്കുന്ന പഞ്ചേശ്വർ പദ്ധതി ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഇതു പുനരാരംഭിക്കുന്നതിനു ഇന്ത്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്തേണ്ടത് നേപ്പാളിന്റെ ആവശ്യമായതിനാൽ എം.എം നരവനെയ്ക്ക് മികച്ച സ്വീകരണമായിരിക്കും രാജ്യം നൽകുക.
ഉത്തരാഖണ്ഡിലെ കാലാപാനിയിൽ നിന്നുത്ഭവിക്കുന്ന മഹാകാളി (ഇന്ത്യയിലെ ശാരദാ നദി) നദിയ്ക്കു കുറുകെ ഹൈഡ്രോ ഇലക്ട്രിക് അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതിയാണ് പഞ്ചേശ്വർ പദ്ധതി.
Discussion about this post