പട്ന: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിഹാറിലെ ജനങ്ങളോട് ‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ചെയ്യാനെത്തുമ്പോള്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
‘ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കുചേരണം’ -മോദി പറഞ്ഞു.
ആകെ 243 സീറ്റില്‍ 94 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. ആര്.ജെ.ഡി നേതാവും മഹാസഖ്യത്തിെന്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ് ആണ് മത്സരരംഗത്തുള്ള പ്രധാനികളില്‍ ഒരാള്‍. രഘോപുര്‍ ആണ് മണ്ഡലം.
Discussion about this post