കണ്ണൂര്‍: ചമ്പാട്ടു നിന്ന് ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. അരയാക്കൂലിലെ വിഷ്ണു വക്കച്ചന്റെ (26) വീട്ടില്‍ നിന്നാണ് വാളും ഇരുമ്പുദണ്ഡും പിടികൂടിയത്. ഇയാള്‍ സി.പി.എം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു.
ബി.ജെ.പി പ്രവർത്തകനെ പന്ന്യന്നൂരിലെ വിനീഷിനെ മര്‍ദിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പാനൂര്‍ എസ്.ഐ ഗണേഷും സംഘവും വിഷ്ണുവിനെ പിടികൂടുകയും ആയുധം കണ്ടെടുക്കുകയുമായിരുന്നു. ഇയാള്‍ നേരത്തേ ചില കേസുകളിലും പ്രതിയാണ്.
Discussion about this post