കാസർകോട്: ജൂവലറി തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എം എൽ എ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. കമറുദ്ദീനെതിരായി നിർണ്ണായകമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. എംഎൽഎയ്ക്കെതിരായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എന്നാൽ, താൻ കുറ്റക്കാരനല്ലെന്നാണ് എംസി കമറുദ്ദീൻ എംഎൽഎ മൊഴി നൽകിയിരിക്കുന്നത്. പണമിടപാടിൽ നേരിട്ട് ബന്ധമില്ലെന്നും മാനേജിംഗ് ഡയറക്ടറും മറ്റ് ഡയറക്ടർമാരും മറ്റുള്ളവരും ചേർന്ന് ചതിച്ചതാണെന്നും കമറുദ്ദീൻ പറഞ്ഞു. പണമിടപാടിൽ നേരിട്ട് ബന്ധമില്ല. നിക്ഷേപ സമാഹരണം തന്റെ മാത്രം നേതൃത്വത്തിലല്ലെന്നും കമറുദ്ദീൻ മൊഴി നൽകി.
ജൂവലറി തട്ടിപ്പ് കേസിൽ എം സി കമറുദ്ദിനെ കാസർകോട് എസ് പി ഓഫീസിലാണ് ചോദ്യം ചെയ്തത്. ഇതുവരെ 115 കേസുകളാണ് ഫാഷന്‍ ഗോള്‍ഡ് ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തിട്ടുളളത്.
Discussion about this post