ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾക്ക് പ്രതിബന്ധങ്ങളില്ലാതെ ബിസിനസ് നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാരെന്നും പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡൽഹിയുടെ 51-ാ൦ വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
ആത്മനിർഭർ ഭാരതിന്റെ പശ്ചാതലത്തിൽ സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിയാൻ മോദി യുവാക്കളോട് ആവശ്യപ്പെട്ടു. “ആഗോളീകരണവും സ്വാശ്രയത്വവും ഒരുപോലെ പ്രധാനമാണെന്ന് കൊറോണ ലോകത്തെ പഠിപ്പിച്ചു. കൊറോണാനന്തര ലോകം വളരെ വ്യത്യസ്തമായിരിക്കും. സാങ്കേതികവിദ്യക്ക് വലിയ പ്രാധാന്യവും ഉണ്ടാകും. വ്യത്യസ്തമായ ആശയങ്ങളിലൂടെ യുവാക്കൾക്ക് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ സാധിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.
ബിരുദദാന ചടങ്ങിൽ ‘ ബ്രാൻഡ് ഇന്ത്യ’യുടെ ബ്രാൻഡ് അംബാസഡർമാരെന്നാണ് പ്രധാനമന്ത്രി വിദ്യാർഥികളെ വിശേഷിപ്പിച്ചത്. മാത്രമല്ല, ബിരുദം കരസ്ഥമാക്കിയ രണ്ടായിരത്തോളം യുവതീ-യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു
Discussion about this post