ഡല്‍ഹി: നോട്ടസാധുവാക്കല്‍ രാജ്യത്ത് കള്ളപ്പണസാന്നിധ്യം കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിയടവില്‍ കൃത്യത വരുത്തുകയും അതിന്റെ ഔദ്യോഗികവത്കരണം സാധ്യമാക്കുകയും സുതാര്യതയ്ക്ക് ഉത്തേജനമാവുകയും ചെയ്തു. ഇത് രാജ്യ പുരോഗതിക്ക് വഴിതെളിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
2016 നവംബര്‍ 8 ന് രാത്രിയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
Discussion about this post