ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബി ജെ പി യുടെ ഐ ടി സെൽ മേധാവി അമിത് മാളവ്യ ഒരു വീഡിയോ ഷെയർ ചെയ്തത്. സന്ദേശ് ഖാലിയിൽ പാവപെട്ട സാധാരണക്കാരുടെ സ്ഥലം കവരുകയും, അവിടത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത തൃണമൂൽ കോൺഗ്രസിലെ ശക്തനായ നേതാവ് പോലീസ് വാനിലിരുന്ന് ഒരു കുട്ടിയെ പോലെ പൊട്ടിക്കരയുന്ന വീഡിയോ ആയിരിന്നു അത്.
എല്ലാ ഗുണ്ടായിസവും അപ്രത്യക്ഷമായി എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമിത് മാളവ്യ വീഡിയോ തന്റെ സമൂഹ മാദ്ധ്യമമായ എക്‌സിൽ ആ വീഡിയോ ഷെയർ ചെയ്തത്.
എല്ലാ ഹെറോയിസവും അപ്രത്യക്ഷമായി. മമതാ ബാനർജിയുടെ പോസ്റ്റർ ബോയ് – ബലാത്സംഗ വീരൻ ഷെയ്ഖ് ഷാജഹാൻ ആർക്കും ആശ്വസിപ്പിക്കാനാവാത്ത കുട്ടിയെപ്പോലെ കരയുന്നു. കുറ്റവാളി അനുബ്രോതോ മൊണ്ടൽ ജയിലിലാണ്.
ബംഗാളിൽ ഉടനീളം ഭീകരവാഴ്ച അഴിച്ചുവിട്ട സൗകത് മൊല്ല, ജഹാംഗീർ ഖാൻ തുടങ്ങിയവരെ കാത്തിരിക്കുന്നതും ഇത് തന്നെയാണ്. നിയമം അതിന്റെ പണി തുടങ്ങി കഴിഞ്ഞാൽ അവരെ രക്ഷിക്കാൻ ആരും വരില്ല. തീർച്ചയായും മമത ബാനർജിയെ കൊണ്ട് സാദ്ധ്യമല്ല. എന്തിന് തൻ്റെ മന്ത്രിമാരെ പോലും രക്ഷിക്കാൻ അവർക്കായില്ല, സമയം നീങ്ങി കൊണ്ടിരിക്കുകയാണ്. അമിത് മാളവ്യ ഷാജഹാൻ ഷെയ്ഖ് കരയുന്ന വീഡിയോ പുറത്ത് വിട്ടു കൊണ്ട് എഴുതിയതാണിത്.
എന്നും ആകാശത്ത് ഒരു പരുന്തിനെ പോലെ പറക്കാമെന്നും തൃണമൂൽ കോൺഗ്രസിന്റെയും, ബംഗാളിലെ മുസ്‌ലിം അംഗ സംഖ്യയുടെയും ബലത്തിൽ ആർക്കും തൊടാനാകില്ലെന്നും ഉറപ്പിച്ചിരുന്ന ഒരു ഗുണ്ടാ നേതാവിന്റെ പതനത്തിന്റെ ഒരു നേർക്കാഴ്ച തന്നെയായിരുന്നു അത്.
ഇത് ഒരു സൂചന മാത്രമാണ്, എന്തും ചെയ്യാമെന്നും ആരും ഞങ്ങളോട് ഒന്നും ചോദിക്കാനില്ലെന്നും ഉള്ള അഹന്തതയുടെ മുഖത്തേറ്റ അടിയാണ് തൃണമൂൽ നേതാവ് ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന തിരിച്ചടികൾ. കേസ് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികളെ അടിച്ചോടിക്കാൻ ധൈര്യം കാണിച്ചപ്പോൾ ഷാജഹാൻ ഷെയ്ഖ് ഒരിക്കലും ഓർത്തിരിക്കില്ല കിട്ടാൻ പോകുന്നത് ഇത്ര വലിയ അടിയാണെന്നും, മറുവശത്ത് നിൽക്കുന്നത് ബി ജെ പി യാണെന്നും.
സംസ്ഥാന സർക്കാരുകളുടെയും ന്യൂനപക്ഷ അംഗ സഖ്യയുടെയും ബലത്തിൽ ഒരുപാട് അതിക്രമങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും ഉള്ള ശക്തമായ താക്കീത് തന്നെയാണ് ഷാജഹാൻ ഷെയ്‌ഖിന്റെ ഇപ്പോഴുള്ള അവസ്ഥ. കേന്ദ്ര സർക്കാരിന്റെ കൈകൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ നീളമുള്ളത് തന്നെയാണെന്ന് കൃത്യമായി വ്യക്തമാക്കുന്ന ഈ കണ്ണീർ, ശരിയായി ഒന്ന് കണ്ട് മനസിലാക്കുന്നത് ഇവിടെയുള്ള പല നേതാക്കൾക്കും പ്രയോജനപ്പെടും എന്ന് മാത്രമേ പറയാനുള്ളൂ.
Discussion about this post