ഡല്‍ഹി: 90 മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ കിറ്റ് ഡിസംബറില്‍ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ടാറ്റയുടെ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്ണോസ്റ്റിക്സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. സര്‍ക്കാര്‍ അനുമതികള്‍ ലഭിച്ച കിറ്റ് ടാറ്റയുടെ ചെന്നൈയിലെ പ്ലാന്‍റിലാണ് നിര്‍മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്‍റില്‍ ഉള്ളതായും ഗിരീഷ് കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി.
Discussion about this post