ന്യൂഡൽഹി: കോവിഡ മഹാമാരി ലോകത്തിന്റെ സമവാക്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. അപ്രതീക്ഷിതമായ ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരിയിൽ പല പരമ്പരാഗത സമവാക്യങ്ങളും മാറി മറിഞ്ഞിരിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു.
തലസ്ഥാനത്ത് ഒരു കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയിൽ പല രാഷ്ട്രങ്ങളും നിരവധി മേഖലകളിൽ സ്വയംപര്യാപ്തത നേടിയെന്ന് പറഞ്ഞ ജയശങ്കർ, ലോകശക്തികൾ എന്ന പദത്തിന്റെ നിർവചനം തന്നെ മാറിമറിഞ്ഞെന്നും ചൂണ്ടിക്കാട്ടി.
ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ ഒരുപാട് രാജ്യങ്ങൾ നിലപാട് കടുപ്പിച്ചത് പരാമർശിക്കവേ, ഓരോ രാജ്യത്തെയും ഉൽപാദന വിതരണ ശൃംഖലകൾ ബലവത്തായത് മഹാമാരിയുടെ ഫലമായി ഉണ്ടായ അനുകൂല സംഭവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post