തിരുവനന്തപുരം: നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. കോടിയേരി കാട്ടിയ ധാര്‍മ്മികത പിണറായി വിജയനും ബാധകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് കോടിയേരിയെ കണ്ട് പഠിക്കണമെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായ സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെക്കേണ്ടത് രാഷ്ട്രീയ മാന്യതയാണെന്നും അല്ലെങ്കിൽ സിപിഎമ്മില്‍ അദ്ദേഹം ഒറ്റപ്പെടുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
യുഡിഎഫിനെതിരെയും ഗോപാലകൃഷ്ണൻ ആഞ്ഞടിച്ചു. യുഡിഎഫിന്റെ കാര്യം പരമ ദയനീയമാണെന്നും കമറുദ്ദിന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പറയാനുള്ള നട്ടെല്ലും രാഷ്ട്രീയ ആര്‍ജ്ജവും രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ നിലപാട് കമറുദ്ദിനും ബാധകമാണ്. ലീഗ് നേതൃത്വത്തോട് ഇത് തുറന്ന് പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്നും വാർത്താക്കുറിപ്പിൽ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Discussion about this post