മുംബൈ : മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്കു മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്നും ഗോവയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നുവയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുലർച്ചെ അഞ്ചുമണിയോടെ പൂനെ-ബംഗളൂരു ദേശീയപാതയിലാണ് അപകടമുണ്ടായത്. പാലത്തിൽ നിന്നും ട്രാവലർ മറിഞ്ഞത് 50 അടി താഴ്ചയിലേക്കാണ്. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരങ്ങൾ. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം മുംബൈയിലെ സ്ഥിരതാമസക്കാരാണ്.
Discussion about this post