ബാര്‍കോഴക്കേസിലെ അഭിഭാഷകനെ മാറ്റി. കേസിലെ അഭിഭാഷകനായിരുന്ന വി വി അഗസ്റ്റിനെ യാണ് മാറ്റിയത്. അദ്ദേഹത്തിനു പകരം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വി ശശീന്ദ്രന്‍ കേസില്‍ ഹാജരാകും. വിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ് വി വി അഗസ്റ്റിന്‍.
വിജിലന്‍സിനെതിരായ കോടതി വിമര്‍ശനം മൂലമാണ് ഇത്തരത്തിലൊരു നടപടി. കെ എം മാണിയ്ക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍വലിയ്ക്കണമെന്ന് വി വി അഗസ്റ്റിന്‍ ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണി പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവില്ലെന്ന് നിയമോപദേശം നല്‍കിയത് അഗസ്റ്റിനാണ്. സര്‍ക്കാര്‍ തീരുമാന പ്രകാരം അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ആവശ്യമായ ഒരു സഹായവും നല്‍കിയതിനും തെളിവില്ല. നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. ബാര്‍ ഉടമകളില്‍ ഒരാള്‍ മാത്രമാണു പണം നല്‍കിയതായി മൊഴി നല്‍കിയതെന്നും അഗസ്റ്റിന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എഡിജിപിക്കു നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പണം പിരിച്ചെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതു മാണിക്കു നല്‍കിയെന്നു തെളിയിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാകില്ലെന്നും അഗസ്റ്റിന്‍ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി ആര്‍. സുകേശനാണ് നിയമോപദേശം തേടിയത്.
Discussion about this post