പത്തനംതിട്ട: നിയമസഭയില്‍ വെക്കേണ്ട സി എ ജി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിട്ടു എന്നതിന് തൃപ്തികരമായ മറുപടി നല്കാന് ധനമന്ത്രി തോമസ് ഐസകിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. കേരള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതായ ഐസകിന്റെ ആരോപണം ബാലിശമാണ്.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ അന്വേഷണം എവിടേക്ക് ഒക്കെ പോകാന്‍ സാധ്യതയുണ്ടെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നത് ഭരണത്തിലിരിക്കുന്നവര്‍ക്കാണ്. കാരണം ഭരണത്തില്‍ എന്തൊക്കെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും എന്തൊക്കെ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അത് ചെയ്തവര്‍ക്കാണ് കൂടുതല്‍ അറിയുക. അങ്ങനെ ചെയ്തവര്‍ക്ക് പിടിവീഴുമെന്നുള്ള ഭയമാണ് ഇത്തരത്തില്‍ ഒരുമുഴം മുന്‍കൂട്ടി എറിയാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇ ഡിയുടെ പേരും കേന്ദ്രസര്‍ക്കാറിന്റെ പേരും വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് ധനകാര്യമന്ത്രി എന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്നും മുരളീധരന് പറഞ്ഞു.
കേരള സര്‍ക്കാറിനെ വീഴ്ത്തിയിട്ട് ഇവിടെ ഇപ്പോള്‍ ബി ജെ പി അധികാരത്തില്‍ വരാനാണോ? .അത്ര ബുദ്ധിയില്ലാത്തവരല്ല കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാറിന് എതിരായിട്ട് ഒരു ടാര്‍ഗറ്റഡ് അറ്റാക്ക് നടക്കുന്നു എന്ന് കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ത്തുന്ന ആരോപണത്തിനു പിന്നില്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയാനുള്ള ഉദ്ദേശ്യത്തോടെ മാത്രം ഉയര്‍ത്തുന്ന ആരോപണമാണ്. അതിനപ്പുറം ആ ആരോപണത്തില്‍ ഒരുതരത്തിലുള്ള സാംഗത്യവും പ്രസക്തിയുമില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post