Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ലളിത് മോദിയുടെ അറസ്റ്റില്‍ ഇന്റര്‍പോള്‍ വിശദീകരണം തേടി

by Brave India Desk
Sep 7, 2015, 11:12 am IST
in India
Share on FacebookTweetWhatsAppTelegram

Lalit-Modi newഡല്‍ഹി: ഐ.പി.എല്‍. മുന്‍ മേധാവി ലളിത് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടി. റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാന്‍ മോദിക്കെതിരെയുള്ള ശക്തമായ തെളിവുകള്‍, മോദിക്കെതിരായ അന്വേഷണം വൈകാനുള്ള കാരണം എന്നിവ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ മാസം ആഗസ്ത് ഇരുപതിനാണ് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് നോട്ടീസ് നല്‍കിയത്. ഐ.പി.എല്‍. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കെതിരായ വിശദാംശങ്ങളും ഇന്റര്‍പോള്‍ തേടിയിട്ടുണ്ട്.

മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ആവശ്യമായ രേഖകള്‍ കഴിഞ്ഞ മാസം തന്നെ സി.ബി.ഐ ഇന്റര്‍പോളിന് കൈമാറിയിരുന്നു. ഇതിനുശേഷമാണ് അവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനോട് കൂടുതല്‍ രേഖകളും വിശദീകരണവും ആവശ്യപ്പെട്ടത്.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

അതിനിടെ അറസ്റ്റിന് മുന്‍പ് കേസില്‍ ഒരു ഹിയറിങ്ങിന് ഹാജരാകാന്‍ മോദിക്ക് അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ നിയമകാര്യങ്ങള്‍ നോക്കുന്ന ലിന്‍ഡെബോര്‍ഗും ഇന്റര്‍പോള്‍ സെക്രട്ടേറിയറ്റും ഇമെയില്‍ വഴി ആശയവിനിമയം നടത്തിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് മോദി ഇന്റര്‍പോളിനെ മെയില്‍ വഴി അറിയിച്ചത്.

എന്നാല്‍, ഒരു രാജ്യത്തെ അന്വേഷണ ഏജന്‍സി രേഖാമൂലം റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാനോ വിശദീകരണം തേടാനോ ഇന്റര്‍പോളിന് അവകാശമില്ലെന്നും ഒരു വാദമുണ്ട്. അന്വേഷണം നേരിടുന്ന ഒരു വ്യക്തിക്ക് ഹിയറിങ്ങിന് ഹാജരാകാന്‍ അവസരം നല്‍കാനുള്ള അവകാശവും ഇന്റര്‍പോളിനില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ലളിത് മോദിക്കെതിരെ പതിനാറ് കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം വിദേശ നാണയ വിനിമയ ആക്ടായ ഫെമ അനുസരിച്ചും ഒരെണ്ണം പണം തിരിമറി കേസുമായി ബന്ധപ്പെട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനാവൂ. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മോദി ഇപ്പോള്‍ യൂറോപ്പ്യന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന.

Tags: lalith modi issueinterpole enforcementred corner noticekerala news paper
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies