Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കാര്‍ഷിക നിയമഭേദഗതി കര്‍ഷകരുടെ നന്മയ്ക്ക്, പ്രതി​സന്ധി​കളെ മറി​കടക്കാന്‍ സഹായി​ക്കുന്നത് രാജ്യത്തി​ന്റെ സംസ്കാരം’: ‘മന്‍ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Nov 29, 2020, 12:03 pm IST
in India
File Image

File Image

Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്കാരം വളരെയധികം സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡെന്ന ആഗോള പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് നമ്മള്‍ സാംസ്കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലൂടെ’ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

‘കൊവിഡിനിടയിലും ജനങ്ങള്‍ പൈതൃക വാരം നന്നായി ആഘോഷിക്കുന്നത് രാജ്യം കണ്ടതാണ്. സംസ്കാരം ഒരു വൈകാരികതയാണ്. ഇന്ത്യയുടെ സംസ്കാരം എല്ലായ്പ്പോഴും ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സംസ്കാരത്തെക്കുറി​ച്ച്‌ പഠി​ക്കാന്‍ മറ്റുരാജ്യങ്ങളി​ല്‍ നി​ന്ന് നി​രവധി​പേര്‍ ഇവി​ടെയെത്തുന്നുണ്ട്. ഇവരി​ല്‍ പലരും ഇന്ത്യയുടെ സാംസ്കാരിക​ അംബാസഡര്‍മാരായാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത്. അന്നപൂര്‍ണ ദേവിയുടെ വളരെ പഴയ ഒരു വിഗ്രഹം കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ നമുക്ക് അഭിമാനിക്കാം. വാരാണസിയിലെ ക്ഷേത്രത്തില്‍ നിന്ന് 100വര്‍ഷത്തിന് മുമ്പ് മോഷ്ടിക്കപ്പെടുകയും രാജ്യത്തിന് പുറത്തേക്ക് കടത്തപ്പെടുകയും ചെയ്ത വിഗ്രഹമാണിത്. രാജ്യത്തെ നിരവധി മ്യൂസിയങ്ങളും ലൈബ്രറികളും അവരുടെ ശേഖരം പൂര്‍ണമായും ഡിജിറ്റല്‍ ആക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കാര്‍ഷിക കരട് നിയമഭേദഗതി കര്‍ഷക നന്മക്കെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണ്. അവര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നു. പുതിയ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും പ്രധാനമന്ത്രി വിശദികരിച്ചു.

കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിനെ അറിയിക്കാമെന്ന് നരേന്ദ്രമോദി അറിയിച്ചു. ഉത്പന്നങ്ങള്‍ക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച്‌ കര്‍ഷകരും മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ശൈത്യകാലത്തേക്ക് കാലെടുത്തുവയ്ക്കുകയാണ്. ചെറി പുഷ്പങ്ങളുടെ ചിത്രങ്ങളാല്‍ ഇന്റര്‍നെറ്റ് നിറഞ്ഞിരിക്കുകയാണ് അവയൊന്നും ജപ്പാനില്‍ നിന്നുളളതല്ല. ഇന്ത്യയിലെ ഷില്ലോംഗില്‍ നിന്നുളളതാണ്’- അദ്ദേഹം പറഞ്ഞു. ന്യൂസിലന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ഡോ. ഗൗരവ് ശര്‍മ്മയെ മോദി മന്‍കി ബാത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.

Tags: man ki baat
Share11TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies