ഗുരുവിനെ മോശമായി ചിത്രികരിച്ചതില്‍ എസ്എന്‍ഡിപി പ്രതിഷേധം. സിപിഎം ഓണാഘോഷത്തിനിടെ നടന്ന ഗുരു നിന്ദയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എസ്എന്‍ഡിപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളെ എസ്എന്‍ഡിപി അങ്ങോട്ട് സമീപിക്കേണ്ട കാര്യമില്ല, ഇങ്ങോട്ട് വന്നാല്‍ സഹായിക്കും. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ഐക്യം ഉറപ്പ് വരുത്തണമെന്നും എസ്എന്‍ഡിപി യോഗം പ്രമേയം പാസ്സാക്കി.
എസ്എന്‍ഡിപി പരിപാടികളില്‍ എസ്എന്‍ഡിപിയെ തന്നെ വിമര്‍ശിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ യോഗം പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്നും പ്രമേയം പറയുന്നു.
Discussion about this post