തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി 50കോടി രൂപ കടമെടുക്കുന്നു. കെടിഡിഎഫ്സിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി പണം കടമെടുക്കുന്നത്.
40 കോടി രൂപയാണ് ജീവനക്കാരുടെ ശമ്പളവിതരണത്തിന് വേണ്ടത്. ശമ്പളം മുടങ്ങിയതോടെ ഡിപ്പോകളില്‍ ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഡിപ്പോകളില്‍നിന്ന് ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോയ തുക ജീവനക്കാര്‍ തടഞ്ഞു. പ്രതിഷേധം മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് കണ്ടതോടെയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇടപെട്ട് ഹ്രസ്വകാല വായ്പ തരപ്പെടുത്തിയത്.
പാലക്കാട് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു ആദ്യം കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നതെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നത് വൈകിയതിനാല്‍ പാലക്കാട് സര്‍വീസ് സഹകരണബാങ്കിന്റെ വായ്പ കോര്പ്പറേഷന് യഥാസമയം കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് കെടിഡിഎഫ്സിയുടെ സഹായം കോര്പ്പറേഷന് തേടിയത്
Discussion about this post