എബോള വൈറസിനെതിരായ പ്രതിരോധ മരുന്നിന്റെ പരീക്ഷണം ആരംഭിച്ചു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനാണ് പരീക്ഷിക്കുന്നത്. രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ലൈബീരിയയിലാണ് വാക്‌സിന്‍ പരീക്ഷണം തുടങ്ങിയിരിക്കുന്നത്.
30,000 വിദഗ്ദ പ്രവര്‍ത്തകരാണ് മരുന്ന് പരീക്ഷണത്തിന് വിധേയരാകാന്‍ സന്നദ്ധരായത്. വൈറസിന്റെ ദുര്‍ബലമായ ഘടകമാണു വാക്‌സിനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ ഈ വൈറസിന് കഴിയില്ല. അതേസമയം വൈറസിനെതിരെ ശരീരം പ്രതിരോധിക്കുകയും ആന്റിബോഡി നിര്‍മ്മിക്കുകയും ചെയ്താല്‍ മരുന്ന് പരീക്ഷണം വിജയം കണ്ടുവരും.
എബോള പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഈ മരുന്ന് പരീക്ഷണം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് പരീക്ഷണത്തില്‍ പങ്കാളിയായ ലൈബീരിയന്‍ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ കെന്നഡി പറഞ്ഞു. പരീക്ഷണം മൂലം അതിനു വിധേയരാകുന്നവര്‍ക്ക് എബോള ബാധയുണ്ടാകില്ലെന്ന് അതിനോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ 8500 പേരാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള ബാധയില്‍ മരിച്ചത്. ഇതില്‍ 3600 പേരും ലൈബീരിയക്കാരായിരുന്നു. ഗിനിയ, ലൈബീരിയ, സിയേറ ലിയോണ്‍ എന്നിവിടങ്ങളിലായി ഇരുപതിനായിരത്തിലേറെ ആളുകളില്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post