തിരുവനന്തപുരം: സ്വര്‍ണക്കളളക്കടത്ത് കേസിലും ഡോളര്‍ ഇടപാടിലും സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് തേടി കസ്റ്റംസ് ഇന്ന് കോടതിയെ സമീപിക്കും. ഭരണഘടനാ പദവിയുളള ഉന്നതര്‍ക്കെതിരെയടക്കം സ്വപ്ന മൊഴി നല്‍കിയെന്ന ആരോപണം നിലനില്‍ക്കെയാണ് അന്വേഷണസംഘം തുടര്‍ നടപടിക്ക് ഒരുങ്ങുന്നത്. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റും എന്‍ഐഎയും വൈകാതെ കോടതിയെ സമീപിക്കും.
സ്വര്‍ണക്കളളക്കടത്തിലും ഡോളര്‍ ഇടപാടിലും കളളപ്പണം വെളുപ്പിക്കുന്നതിലും പങ്കുണ്ടെന്ന് സ്വപ്ന ആരോപിക്കുന്നവരെ വൈകാതെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.
അതേസമയം മുന്‍പ് സ്വപ്ന ഉന്നതരെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ കോടതിയില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജി നല്‍കുകയും സധൈര്യം രഹസ്യ മൊഴി കൊടുക്കുകയുമായിരുന്നു.
ഇതോടെ ഉറച്ച നിലപാടിലാണ് സ്വപ്ന എന്നാണ് കരുതുന്നത്. ഇതിനിടെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് മൂന്നാം തവണയും നോട്ടീസ് നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
Discussion about this post