ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തും. ഈ മാസം 19- 20 തീയതികളിലായിരിക്കും അമിത് ഷാ ബംഗാളിലെത്തുക.
ഈ ദിവസങ്ങളിൽ മൂന്നു പാർട്ടി പരിപാടികളിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. കഴിഞ്ഞ ദിവസം, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ സഞ്ചരിച്ച കാറിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ സന്ദർശനം.
ജെ.പി നദ്ദക്ക് നേരെയുണ്ടായത് തൃണമൂൽ സ്‌പോൺസേർഡ് ആക്രമണമാണെന്ന് ആരോപിച്ച് നേരത്തെ അമിത് ഷാ രംഗത്തുവന്നിരുന്നു. കേന്ദ്രം സുരക്ഷാ വീഴ്ചയുണ്ടായത് ചൂണ്ടിക്കാട്ടി മമതാ ബാനർജി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.









