ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രത്തോക്കിന്റെ(സബ് മെഷീന്‍ ഗണ്‍) പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തെ സായുധസേനകളുടെ ഉപയോഗത്തിനായി വികസിപ്പിച്ച തോക്ക് പൂര്‍ണ തോതില്‍ സജ്ജമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നൂറ് മീറ്ററിലധികം പരിധിയുള്ള തോക്ക് ജോയിന്റ് വെന്‍ച്വര്‍ പ്രൊട്ടക്ടീവ് കാര്‍ബണ്‍ (JVPC) ഗ്യാസിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതും മിനിറ്റില്‍ 700 റൗണ്ടിലധികം നിറയൊഴിക്കാന്‍ കഴിയുന്നതാണ്. മാത്രമല്ല, അത്യുഷ്ണ മേഖലയിലും അതിശൈത്യത്തിലും സബ് മെഷീന്‍ ഗണ്‍ ഒരു പോലെ പ്രവര്‍ത്തിക്കാന്‍ കഴിയും. മൂന്ന് കിലോ ഗ്രാമാണ് തോക്കിന്റെ ഭാരം.
പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ തോക്ക് ഉടന്‍ സായുധസേനകള്‍ക്കും സംസ്ഥാന പൊലീസ് സംഘടനകള്‍ക്കും വിതരണം ചെയ്യാനുള്ള പ്രാഥമികനടപടികള്‍ ആരംഭിച്ചതായും കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
Discussion about this post