ഇരിട്ടി: മുഴക്കുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ഗിരീഷിന്റെ വീട്ടിനു നേരെ ബോംബാക്രമണം. തളിപൊയിലിലെ വീടിനു നേരെയാണ് പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്.
മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ച നടന്ന അവസാനഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റ രണ്ട് ബൂത്ത് ഏജന്റുമാര്‍ക്ക് മര്‍ദനമേറ്റിരുന്നു. എട്ടാം വാര്‍ഡ് വട്ടപൊയിലിലെ ബൂത്ത് ഏജന്റ് സി.കെ മോഹനന്, ഷഫീന എന്നിവര്‍ക്കാണ് ബൂത്തിനുള്ളില്‍ വച്ച് മര്‍ദനമേറ്റത്. ബൂത്തിനകത്തു വച്ച് മോഹനന്റെ കൈയില്‍ ഉണ്ടായിരുന്ന വോട്ടര്‍പട്ടികയും സിപിഎമ്മുകാര്‍ വലിച്ചു കീറിയതായി ആരോപണമുണ്ട്.
Discussion about this post