പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മക്കൊണ്ടാണ് എൽഡിഎഫ് വിജയിച്ചതെന്ന് സംവിധായകൻ അരുൺ ഗോപി. അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ ആ അന്തരീക്ഷം മുതലെടുക്കുവാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. അഴിമതി ആരോപണം യുഡിഎഫിനെതിരെയായിരുന്നു വന്നിരുന്നതെങ്കിൽ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കൃത്യമായി അത് ഉപയോഗിക്കുമായിരുന്നുവെന്നു അരുൺ ഗോപി ഒരു സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. റെയിൽവേ സ്റ്റേഷനിലെ പോട്ടർമാരുടെ കയ്യിലും കേരളത്തിലും മാത്രമാണ് ഇപ്പോൾ ചെങ്കൊടിയുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും. ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റിരുന്നു. മേജർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ എൽഡിഎഫ് പാകപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി വ്യക്തമാക്കി.
Discussion about this post