തിരുവനന്തപുരം: അരുവിക്കര എംഎൽഎ കെ.എസ് ശബരിനാഥൻ ആര്യനാട് വിളിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം.
എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നെന്നും വിമതരെ പലയിടത്തും പിന്തുണച്ചെന്ന ആരോപണവും ഉയർന്നതോടെയാണ് തർക്കം ആരംഭിച്ചത്.
ഇത്തരം യോഗത്തെക്കുറിച്ച് ഡിസിസിക്ക് അറിവില്ലെന്ന് പറഞ്ഞതോടെ യോഗത്തിൽ നിന്നും ശബരിനാഥൻ ഇറങ്ങിപ്പോയി. യോഗത്തിന്റെ മിനിറ്റ്സും ഇതിനിടെ പ്രവർത്തകർ കീറിയെറിഞ്ഞു. അരുവിക്കര നിയോജകമണ്ഡലത്തിലെ ആര്യനാട് പഞ്ചായത്തിലടക്കം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.
Discussion about this post