In Facebook- അഭിലാഷ് കടമ്പാടൻ
ഇത് സിപിഎമ്മിന്റെ ഹാൽഡിയ എംഎൽഎ തപസി മണ്ഡലിന്റെ വീടാണ്. പട്ടികജാതി വിഭാഗത്തിൽ പെട്ട തപസിയുടെ വീട് തൃണമൂൽ കോണ്ഗ്രസ്സുകാർ ബോംബെറിഞ്ഞു തകർക്കുകയായിരുന്നു.
ബംഗാൾ നിയമസഭയിലേക്ക് 2016ൽ വിജയിച്ച 19 സിപിഎമ്മുകാരിൽ ഒരാളായിരുന്ന തപസി ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കുകയാണ്. താഴെത്തട്ടിൽ മാർക്സിസ്റ്റ് പാർട്ടി പൂർണമായും തകർന്നു. പാവപ്പെട്ടവന് വേണ്ടി നിലനിൽക്കാൻ ബാക്കിയുള്ളവർ തയാറുമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്ന തപസി മനസു മടുത്താണ് ബിജെപിയിലേയ്ക്കെത്തുന്നത്.
34 കൊല്ലം തുടർച്ചയായി ഭരിച്ച, ഇടതുപക്ഷത്തിനു ഒൻപത് കൊല്ലം മുമ്പ് നിയമസഭയിൽ 233 അംഗങ്ങൾ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷകരെ സിപിഎം പ്രവർത്തകർ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്ട്രീയ ചിത്രം മാറി.
2019ൽ സിപിഎമ്മിന്റെ ഹേമ്താബാദ് എംഎൽഎ ആയിരുന്ന ദേബേന്ദ്ര നാഥ് റോയ് ആണ് ഇതിനു മുന്നേ ബിജെപിയിൽ ചേർന്ന മറ്റൊരു എംഎൽഎ. അദ്ദേഹത്തെ തൃണമൂൽ കോണ്ഗ്രസ് പ്രവർത്തകർ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കൊലപ്പെടുത്തിയിരുന്നു.
കർഷക നേതാവായ മുൻ സിപിഎം എംഎൽഎ. അംഗദ് ബോരി രണ്ടുമാസം മുൻപ് ബിജെപിയിൽ ചേർന്നിരുന്നു. മൂന്നുവട്ടം ബങ്കുരായിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
സിപിഎം എംപി ആയിരുന്ന ജ്യോതിർമയി സിക്ദർ ഈ ജൂണിലാണ് ബിജെപിയിൽ ചേർന്നത്. രാജീവ്ഗാന്ധി ഖേൽ രത്‌ന ജേതാവ് കൂടിയാണ് അവർ.
മിഡ്നാപൂരിൽ നിന്നുള്ള സിപിഎം മുൻ എംഎൽഎ സ്വദേശ് നായക് ഉൾപ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്നത്.
സൗത്ത് 24 പനഗരസിൽ നിന്നുള്ള മുൻ സിപിഎം എം എൽ എ നികുഞ്ച പായിക് ഏകദേശം മൂവായിരത്തോളം സിപിഎമ്മുകരുമായിട്ടാണ് ഈ വർഷമാദ്യം ബിജെപിയിലെത്തിയത്. മുസ്‌ലീം വിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല ഉൾപ്പെടെയുള്ള സീനിയർ നേതാക്കളുമായിട്ടാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തത്.
കോണ്ഗ്രസുകാർ ബിജെപിയിലെത്തുമ്പോൾ സിപിഎം സൈബർ ബുള്ളികൾ സ്ഥിരമായി അവരെ കളിയാക്കുന്നത് അവരെ കാശുകൊടുത്തു വാങ്ങുന്നവരാണ് എന്നൊക്കെയാണ്. എന്നാൽ കേരളത്തിലുൾപ്പെടെ വ്യാപകമായ രീതിയിൽ സിപിഎം പ്രവർത്തകർ ബിജെപിയിലേയ്ക്കെത്തുന്നുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവുമധികം കാലം സിപിഎം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാൾ. കമ്യൂണിസത്തിന്റെ പരീക്ഷണ ശാല. നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾ പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ സാമൂഹ്യനവോത്ഥാനത്തിലൂടെ ഉഴുതുമറിച്ച മണ്ണിൽ പുതിയ സാമൂഹ്യ പരീക്ഷണവുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. അവിടെ നിന്ന് വിവേകനന്ദസ്വാമികളുടെയും ടാഗോറിന്റെയും നേതാജിയുടേയും വിദ്യാസാഗറിന്റെയും ശ്യാംബാബുവിന്റെയും നാട് വീണ്ടും ദേശീയതയിലേയ്ക്ക് ഒഴുകിച്ചേരുകയാണ്.
https://www.facebook.com/Kadambadan/posts/4002681743092931?__cft__[0]=AZV4Sr1my7IbQHEBCFOoLYcFRAjegUm5uMVxncqIwlwr_X1oQMGx251mG27bZAep25pRa56cD_dushspT-BEwmIfItpQgIJkaoHqY2MJCgWPa-arwXsqOSFGFbFLQrr1QnI&__tn__=%2CO%2CP-R
Discussion about this post