കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അതു ഒതുക്കരുത് എന്നും ലീഗിന് ആദ്യം അധികാരം നല്‍കിയത് ഇഎംഎസ് ആണെന്ന് മറക്കരുതെന്നും വി മുരളീധരന് പറഞ്ഞു. സ്വര്‍ണക്കടത്തില്‍ അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു ബന്ധവും ഇല്ലെന്നും വി മുരളീധരന് പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യുഡിഎഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും പിണറായി ചോദിച്ചു.
Discussion about this post