കാണ്‍പൂര്‍: പാകിസ്ഥാനിലേതിനേക്കാള്‍ കൂടുതല്‍ മുസ്ലീംകള്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍ അവരുടെ ന്യൂനപക്ഷ പദവി നിര്‍ത്തലാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. നേരത്തെയും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയയാളാണ് ഉന്നാവോയില്‍ നിന്നുള്ള ലോക്‌സഭാംഗമായ സാക്ഷി മഹാരാജ. ശനിയാഴ്ച ഉന്നാവോയില്‍ നടന്ന ചടങ്ങിലാണ് പരാമര്‍ശം.
മുസ്ലീംകള്‍ ഇപ്പോള്‍ തങ്ങളെ ഹിന്ദുക്കളുടെ ഇളയ സഹോദരങ്ങളായി കണക്കാക്കി അവരോടൊപ്പം രാജ്യത്ത് താമസിക്കുകയാണു വേണ്ടത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ പരിശോധിക്കാനായി പാര്‍ലമെന്റില്‍ ഉടന്‍ ഒരു ബില്‍ അവതരിപ്പിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post