മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻ്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവ്. നാളെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇഡി നടപടി. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും 80 ലക്ഷം കണ്ടു കെട്ടി. സ്വത്തിൽ അന്വേഷണം തുടരുന്നതായും കോടതിയെ അറിയിക്കും.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. സ്വത്ത് കണ്ടു കെട്ടിയതായി ഇഡി കോടതിയെ അറിയിച്ചു.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എന്‍ഫോഴ്സ്മെന്‍റ് കുറ്റപത്രം നാളെ സമര്‍പ്പിക്കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം നല്‍കുന്നത്.
സ്വര്‍ണ്ണക്കടത്തിന്‍റെ പ്രധാന ആസൂത്രകരില്‍ ഒരാള്‍ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇഡി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post