ചെന്നൈ: പുരട്ചി തലൈവി ജയലളിതയുടെ കഥ പറയുന്ന തലൈവിയിൽ എംജിആറായി അഭിനയിക്കുന്ന അരവിന്ദ് സ്വാമിയുടെ ചിത്രങ്ങൾ പുറത്ത്. എംജിആറായുള്ള അരവിന്ദ് സ്വാമിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇന്നലെ തലൈവി ടീം പുറത്തു വിട്ടു.
തലൈവരുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പൊളിറ്റിക്കൽ ഗെറ്റപ്പിലുള്ള അരവിന്ദ് സ്വാമിയുടെ ചിത്രം അണിയറ പ്രവർത്തകർ ട്വിറ്ററിലൂടെ പുറത്തു വിട്ടത്.ഫസ്റ്റ് ലുക്ക് ചിത്രങ്ങൾ എംജിആറിന്റെ ജന്മദിനത്തിന് ടീം റിലീസ് ചെയ്തിരുന്നു. എംജിആറായി അസാമാന്യ സാദൃശ്യമുണ്ട് ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക്. അതുകൊണ്ടു തന്നെ, ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ബോളിവുഡ് താരം കങ്കണ റണാവത് ജയലളിതയായി അഭിനയിക്കുന്ന ബയോപിക്കിൽ, അരവിന്ദ് സ്വാമിയുടെ കിടനിൽക്കാനാളില്ലാത്ത കഥാപാത്രമാവും എംജിആർ എന്ന എം.ജി രാമചന്ദ്രൻ.








