തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി മാറിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എല്ലാ ക്ഷേമ പെൻഷനുകളും ജനുവരി മുതൽ നൂറ് രൂപ കൂട്ടി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാ റേഷൻ കാര്‍ഡ് ഉടമകൾക്കും ഏപ്രിൽ വരെ സൗജന്യമായി ഭക്ഷ്യക്കിറ്റുകളും നൽകും.
കെ ഫോൺ പദ്ധതി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 31 നു മുൻപായി ഒൻപത് വ്യവസായ പദ്ധതികളുടെ ഉത്ഘാടനം നടത്തും. ഫെബ്രുവരിയിൽ വെർച്വൽ കയർ മേള നടത്തും. 5 ഭവന സമുച്ചയങ്ങൾ കൂടി മാർച്ച് 31 നു മുൻപ് തീർക്കും. 150000 വീടുകൾ ലൈഫ് പദ്ധതി വഴി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് വീണ്ടും നൂറു ദിന കര്‍മ്മ പരിപാടിയുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. രണ്ടാം ഘട്ട നൂറു ദിന പദ്ധതിയിലും അൻപതിനായിരം പേർക് തൊഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തിലും ഇതേ വാഗ്ദാനം ഉണ്ടായിരുന്നു.
Discussion about this post