കണ്ണൂർ: കൊവിഡ് ബാധയെ തുടർന്ന് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സിപിഎം പാറാൽതെരു ബ്രാഞ്ച് സെക്രട്ടറിയായ പട്ടൻ വിജയൻ ആണ് മരിച്ചത്. 62 വയസ്സായിരുന്നു.
കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വിജയൻ ചികിത്സയിലായിരുന്നു. രോഗബാധയെ തുടർന്ന് ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർ ചികിത്സയിൽ കഴിയവെയാണ് രോഗബാധിതനായത്.












