കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുവേന്ദു അധികാരി. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ വിശ്വസിക്കരുതെന്ന തൃണമൂല്നേതാക്കളുടെ പ്രചാരണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കൊല്‍ക്കത്തയില്‍ മാത്രമാണ് തൃണമൂല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
”ഞാന്‍ വഞ്ചകനല്ല. മാതാംഗിനി ഹസ്ര, ഖുദിറാം ബോസ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയ ദേശസ്നേഹികളുടെ നാടായ മെഡിനിപൂരില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാന്‍ ആ പാരമ്പര്യത്തിന്റെ പിന്‍ഗാമി”യാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമ്മായിയും മരുമകനും ചേര്‍ന്ന് നടത്തുന്ന ഒരു കമ്പനി പോലെയാണ് ബംഗാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് ഒരു പൊതു വോട്ടര്‍ എന്ന നിലയിലുള്ള എന്റെ അവകാശമാണെന്നും മുന്‍ സംസ്ഥാന ഗതാഗത മന്ത്രികൂടിയായ സുവേന്ദു അധികാരി വ്യക്തമാക്കി.
Discussion about this post