കാസര്‍ഗോഡ്: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രന്‍ പ്രസിഡന്റായി. യുഡിഎഫിന് ഭരണം നഷ്ടമായി. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറുവീതം സീറ്റുകളാണുള്ളത്. ഇതോടെയാണ് സ്വതന്ത്രയായ ജീന്‍ ലവീന മൊന്തേരയെ ബിജെപി പിന്തുണ നല്‍കി പ്രസിഡന്റാക്കിയത്.
ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തി. ഇതിനൊപ്പം കാറടുക്ക് പഞ്ചായത്തില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് കുമ്പഡാജെ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്വാതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് ഭരണത്തിലേറി. കുമ്പഡാജെയില്‍ സിപിഐ സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ മീഞ്ചയില്‍ സിപിഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണച്ചു.
Discussion about this post