പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വൻ വാഹനാപകടം. ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്.
പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലാണ്.അപകടകാരണം അന്വേഷിച്ചു വരികയാണ്.












