പെരുമ്പാവൂർ: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ. നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചേലാമറ്റത്ത് പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരാണ് മരിച്ചത്. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.










