തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനം ജനുവരി 8 മുതല്‍ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ശുപാര്‍ശ ഗവര്‍ണറുടെ അനുമതിയ്ക്കായി ഉടന്‍ സമര്‍പ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അടുത്തയാഴ്ച ബജറ്റ് സമ്മേളനം ചേരുന്നത്. ജനുവരി 15നാണ് ബജറ്റ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കേരള പര്യടനത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സമൂഹത്തിന്റെ പല തലങ്ങളിലെ വ്യക്തികളെ സന്ദര്‍ശിച്ച് അവരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് മുന്നൊരുക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍.
Discussion about this post