തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളെ സ്വാധീനിച്ച ഘടകങ്ങള്‍ സി.പി.എം സംസ്ഥാനസമിതി വിശദമായി പരിശോധിച്ചു. പല പ്രദേശങ്ങളിലും ഈഴവ, നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പി സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന് സി.പി.എം. കണ്ടെത്തി. ഇതോടെ ഇത് അവഗണിക്കരുതെന്ന് സിപിഎം വിലയിരുത്തുന്നു. ബിജെപിക്ക് വോട്ടുവിഹിതത്തിൽ മുന്നേറ്റമില്ലെങ്കിലും സീറ്റുകൾ വർധിച്ചത് അങ്കലാപ്പോടെയാണ് സിപിഎം കാണുന്നത്.
പന്തളത്തെ ബിജെപി മുന്നേറ്റത്തിന് കാരണം എൽഡിഎഫിലെ പ്രശ്നങ്ങളാണെന്നു യോഗം വിലയിരുത്തി. ഹൈന്ദവ ഏകീകരണം രൂപപ്പെടുന്നതും സിപിഎം ആശങ്കയോടെയാണ് കാണുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഇടതുമുന്നണിക്ക് സ്വാധീനം വർധിപ്പിക്കാനായി എന്നും വിലയിരുത്തി.
read also: ഓൺലൈൻ റമ്മി കളിച്ചു കടക്കാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, അജു വർഗീസിനെതിരെ സന്ദീപ് വാര്യർ
എന്നാൽ ക്രിസ്ത്യൻ മുസ്ളീം ലീഗ് കൂടിക്കാഴ്ച സിപിഎം ആശങ്കയോടെയാണ് കാണുന്നത്. ഇവർ ഒന്നിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. അതേ സമയം ഈഴവ വിഭാഗം ബിജെപിയോട് എടുക്കുന്നതിന്റെ ഒരു കാരണം ബിഡിജെഎസ് ആണെന്നാണ് സിപിഎം കണ്ടെത്തൽ. ബിഡിജെഎസിനെ കൂടെ നിർത്തണമോ എന്നുള്ള കാര്യത്തിൽ തീരുമാനമായിട്ടില്ല.
Discussion about this post