കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹ ഉടൻ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിർദ്ദേശത്തോട് താഹയുടെ കുടുംബം പ്രതികരിച്ചില്ല. താഹയുടെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എയുടെ അപ്പീൽ കോടതി സ്വീകരിക്കുകയായിരുന്നു.
സെപ്റ്റംബർ 9നായിരുന്നു കൊച്ചിയിലെ എൻ ഐ എ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. തുടർന്ന് ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതി പുനപരിശോധിക്കുകയായിരുന്നു. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് എന്നായിരുന്നു എന്‍ഐഎയുടെ വാദം. ഇത് ഭാഗികമായി കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യ കേസില്ല എന്ന കീഴ്‌ക്കോടതി വിധി അപ്പീലിൽ കോടതി റദ്ദാക്കി.
അതേസമയം അലൻ ഷുഹൈബിന് തത്കാലം ജാമ്യത്തിൽ തുടരാം. പ്രതിയുടെ പ്രായവും വിദ്യാർത്ഥിയെന്ന പരിഗണനയുമാണ് ജാമ്യത്തിൽ തുടരാനുള്ള കാരണങ്ങളായി കോടതി ചൂണ്ടിക്കാട്ടുന്നത്.







