ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്‌തുക്കളുമായി മൂന്ന് മലയാളികള്‍ പിടിയിലായി. പ്രതികള്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്.
കോഴിക്കോട് സ്വദേശിയായ രമേഷ് കണ്ണൂര്‍ സ്വദേശികളായ അഷീര്‍, ഷെഹ്‌സിന്‍ എന്നിവരാണ് സി സി ബിയുടെ പിടിയിലായത്. 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.








