ഫൗജി ഗെയിമിന്റെ ലോഞ്ച് ഡേറ്റ് പുറത്തുവിട്ടു. റിപ്പബ്ലിക്ക് ദിനത്തില്‍ ഫൗജി ഗെയിം മൊബൈലുകളില്‍ ലഭ്യമാകും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കിയിരിക്കുന്നത്. എന്‍കോര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഗെയിമിന്റെ തീം സോംഗും ഇതിനൊപ്പം എന്‍കോര്‍ ഗെയിംസ് പുറത്തുവിട്ടിട്ടുണ്ട്. ഒരു മിനിറ്റ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചൈനീസ് പട്ടാളത്തെ തുരത്തിയോടിക്കുന്ന ഇന്ത്യന്‍ സൈന്യമാണുള്ളത്.
എന്‍കോര്‍ ഗെയിംസ് പുറത്ത് വിട്ട ടീസര്‍ അനുസരിച്ച് ഇന്ത്യ- ചൈനീസ് ജവാന്മാര് തമ്മിലുള്ള സംഘട്ടനമാണ് ഫൗജി ഗെയിമിന്റെ ഇതിവൃത്തമെന്നാണ് സൂചന.
Discussion about this post