Tuesday, January 26, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Breaking News

തകർപ്പൻ സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ; മുംബൈയെ തകർത്ത് കേരളം

by Brave India Desk
Jan 13, 2021, 10:26 pm IST
in Breaking News, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകർത്തത്. യുവ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ദേശീയ- ഐപിഎൽ താരങ്ങളടങ്ങിയ മുംബൈയെ വാംഖഡെയിൽ തറപറ്റിക്കാൻ കേരളത്തെ സഹായിച്ചത്. 197 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 15.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 201 റൺസ് നേടി.

ടോസ് നേടിയ കേരള നായകൻ സഞ്ജു വി സാംസൺ മുംബൈയെ ബാറ്റിംഗിനയച്ചു. നിശ്ചിത ഇരുപത് ഓവറിൽ മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. 42 റൺസ് നേടിയ് ആദിത്യ താരെയും 40 റൺസ് നേടിയ യശസ്വി ജയ്സ്വാളും ഒന്നാം വിക്കറ്റിൽ 88 റൺസ് ചേർത്തു. ശിവം ദുബെ 26ഉം നായകൻ സൂര്യകുമാർ യാദവ് 38 റൺസും നേടി. കേരളത്തിന് വേണ്ടി ജലജ് സക്സേന 3 വിക്കറ്റ് നേടി. ആസിഫിനും 3 വിക്കറ്റ് കിട്ടി.

കമന്റേറ്റർമാർ ഉൾപ്പെടെ മുംബൈയുടെ അനായാസ ജയം പ്രവചിച്ചപ്പോൾ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും അസ്ഹറുദ്ദീനും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. 23 പന്തിൽ 33 റൺസുമായി ഉത്തപ്പ മടങ്ങിയെങ്കിലും വൺ ഡൗണായി ഇറങ്ങിയ ക്യാപ്ടൻ സഞ്ജു സാംസൺ അസാമാന്യ ഫോമിൽ ബാറ്റ് വീശിയ അസ്ഹറുദ്ദീന് മികച്ച പിന്തുണ നൽകി. സഞ്ജു 12 പന്തിൽ 22 റൺസ് നേടി. 14ആം ഓവറിൽ സഞ്ജു മടങ്ങിയെങ്കിലും സച്ചിൻ ബേബിയെ കൂട്ട് പിടിച്ച് 15ആം ഓവറിലെ അവസാന പന്തിൽ സിക്സർ പായിച്ച് അസ്ഹറുദ്ദീൻ കേരളത്തെ വിജയത്തിലെത്തിച്ചു.

ശിവം ദുബെയും ധവൽ കുൽക്കർണിയും അടങ്ങിയ മുംബൈ ബൗളിംഗ് നിരയെ അസ്ഹറുദ്ദീൻ അക്ഷരാർത്ഥത്തിൽ അടിച്ചു പരത്തി. 37 പന്തിൽ സെഞ്ചുറി പിന്നിട്ട താരം 54 പന്തിൽ 137 റൺസുമായി പുറത്താകാതെ നിന്നു. 9 ഫോറുകളും 11 സിക്സറുകളും അടങ്ങുന്ന കേരള യുവതാരത്തിന്റെ ഇന്നിംഗ്സ് എക്കാലവും അനുസ്മരിക്കപ്പെടും.

ആദ്യ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.

Tags: TOPSaeed Mushtaq Ali TrophyKerala Vs MumbaiMohammed Azharuddin
Share27TweetSendShare

Discussion about this post


Related Posts

പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എസ്പിബിക്ക് പദ്മവിഭൂഷൺ‌, കെ എസ് ചിത്രക്ക് പദ്മഭൂഷൺ, കൈതപ്രത്തിന് പദ്മശ്രീ

‘ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക‘; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകരം

ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട; കോടിക്കണക്കിന് രൂപയുടെ വിദേശ കറൻസി പിടികൂടി കസ്റ്റംസ്

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം; സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാനൊരുങ്ങി ബി.സി.സി.ഐ

Next Post

പൊങ്കൽ; സംസ്ഥാനത്തെ 6 ജില്ലകൾക്ക് ഇന്ന് അവധി

Latest News

റിപബ്ലിക്​ ദിനപരേഡില്‍ രാമക്ഷേത്രവുമായി യു.പി; സൂ​ര്യക്ഷേത്രവുമായി ഗുജറാത്ത്​

‘ലോക രാജ്യങ്ങളുടെ ഫാര്‍മസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബൈഡന്‍; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു

72-മത് റിപ്പബ്ലിക് ദിനാഘോഷം;കൊടും തണുപ്പിൽ ദേശീയ പതാകയുമായി ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാപനം കുറയുന്നു; ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് 20,23,809 പേ​ർ

കെ സുരേന്ദ്രന്റെ കുടുംബ ചിത്രത്തിന് താഴെ അശ്ലീല കമന്റ്; പ്രവാസിക്കെതിരെ കേസെടുത്ത് പൊലീസ്

ആര്‍എസ്‌എസിനെതിരെ വ്യാജവാര്‍ത്തയും വർഗീയ പരാമർശവും : കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെകണ്ട് പ്രതി ഖാദര്‍ കരിപ്പൊടി ഇറങ്ങിയോടി

‘മര്‍ദ്ദനമേറ്റ് ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ,പല തവണ കൂട്ടുകാര്‍ കഞ്ചാവ് നിറച്ച ബിഡി തന്‍റെ ചുണ്ടില്‍ കൊണ്ടുവന്ന് വച്ചെങ്കിലും വഴങ്ങിയില്ല’: മർദ്ദനമേറ്റ കുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News