മൂന്നാര്‍: കണ്ണന് ദേവന് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്പ്പാക്കാണമെന്നാവശ്യപ്പെട്ട് സിപിഎം എംഎല്‍എ എസ് രാജേന്ദ്രന് നിരാഹാരസമരത്തിലേക്ക്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് എംഎല്‍എ നിരാഹാരസമരം നടത്തുന്നത്.
എന്നാല്‍ എംഎല്‍എ തങ്ങള്‍ക്കു വേണ്ടി സമരം നടത്തേണ്ട എന്ന് തൊഴിലാളികള്‍ അറിയിച്ചു.തൊഴിലാളികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചയാളാണ് എംഎല്‍എ എന്നും തോട്ടം തൊഴിലാളികള്‍ അറിയിച്ചു.
ഇന്ന് സ്ഥലത്തെത്തിയ എംഎല്‍എയെ തോട്ടം തൊഴിലാളികള്‍ വിരട്ടിയോടിച്ചിരുന്നു. അതേസമയം കെ.എസ് ബിജിമോള്‍ എംഎല്‍എ സമരവേദിയിലെത്തി സമരത്തില്‍ അണിച്ചേര്‍ന്നു. തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ സമരമുഖത്തെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞിരുന്നു.
Discussion about this post