Tuesday, January 19, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ബംഗാളിൽ മമത കിതയ്ക്കുന്നു: ബിജെപിയെ നേരിടാൻ സഖ്യംവേണമെന്ന് ആവശ്യം: വഴങ്ങാതെ കോൺഗ്രസും സിപിഎമ്മും

by Brave India Desk
Jan 14, 2021, 04:07 pm IST
in India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കഴിഞ്ഞ 24 മണിക്കൂറിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയെ നേരിടുന്നതിൽ തൃണമൂൽ കോൺഗ്രസ് നിസ്സഹായരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബിജെപിയെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണയ്ക്കണമെന്ന് ടിഎംസി കോൺഗ്രസിനോടും ഇടതുപാർട്ടികളോടും അഭ്യർത്ഥിച്ചതിന്റെ കാരണം ഇതാണെന്നും വിലയിരുത്തുന്നു.  കോൺഗ്രസ് ഒരു പടി കൂടി മുന്നോട്ട് പോയി തൃണമൂൽ വീണ്ടും കോൺഗ്രസിൽ ലയിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ടു വെച്ചത്.

ടിഎംസി എംപി സൗഗാത റോയിയുടെ പ്രസ്താവനയാണ് ബംഗാളിലെ രാഷ്ട്രീയ രംഗത്തെ ചൂടുപിടിപ്പിച്ചത്.ഇടതുമുന്നണിയും കോൺഗ്രസും യഥാർത്ഥത്തിൽ ബിജെപിക്കെതിരാണെങ്കിൽ ബിജെപിയെ നേരിടാൻ മമത ബാനർജിയെ പിന്തുണയ്ക്കണമെന്ന് സൗഗത് റോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാർത്ഥ മുഖമാണ് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കരുത്തിന് കാരണം ഭരണകക്ഷിയായ തൃണമൂലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആദിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ടിഎംസിയുമായുള്ള സഖ്യത്തിൽ ഞങ്ങൾക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ എം‌എൽ‌എമാരെ പാർട്ടിയിലേക്ക് കാശ് കൊടുത്തു വാങ്ങുകയായിരുന്നു ടിഎംസി ചെയ്തത്. എന്തുകൊണ്ടാണ് ടി‌എം‌സി ഇപ്പോൾ സഖ്യത്തിൽ താൽപ്പര്യപ്പെടുന്നത്.

മമത ബാനർജി ബിജെപിക്കെതിരെ പോരാടാൻ തയ്യാറാണെങ്കിൽ, അവർ കോൺഗ്രസിൽ ചേരണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയതയ്‌ക്കെതിരെ പോരാടാനുള്ള രാജ്യവ്യാപക വേദി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു.

ടിഎംസി സഖ്യത്തിന് വഴങ്ങുന്നതിനോട് സിപിഎമ്മും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. സൗഗാത റോയിയുടെ പ്രസ്താവനയിൽ സിപിഎം മുതിർന്ന നേതാവ് സുജൻ ചക്രബർത്തി വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഇടതുമുന്നണിയെയും കോൺഗ്രസിനെയും നിസ്സാര രാഷ്ട്രീയ ശക്തികളായി ടിഎംസി വിശേഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, ഇപ്പോൾ അവരുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യമില്ല.

Tags: mamathaTOP
ShareTweetSendShare

Discussion about this post


Related Posts

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

Next Post

മുംബൈക്കെതിരായ സെഞ്ചുറി; അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ

Latest News

ഹിന്ദു ദൈവങ്ങൾക്കെതിരായ പരാമർശത്തിലെ പ്രതിഷേധങ്ങൾ ഫലം കാണുന്നു; മാറ്റങ്ങൾക്ക് തയ്യാറാണെന്ന് അറിയിച്ച് ‘താണ്ഡവ്‘ അണിയറ പ്രവർത്തകർ, മാപ്പപേക്ഷയുമായി സംവിധായകൻ അലി അബ്ബാസ് സഫർ

‘ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’; ‘താണ്ഡവി’നെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

തന്റെ കസ്റ്റമറിന് പിഗ്‌മിന്റേഷൻ മാറ്റിയെന്ന അവകാശവാദവുമായി ഫിൽറ്റർ ഫോട്ടോയുമായി ബ്യൂട്ടീഷൻ അംബികാ പിള്ള : കണ്ടം വഴി ഓടിച്ചു സോഷ്യൽ മീഡിയ

‘വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തനിക്ക് സംരക്ഷണം നല്‍കാനുള്ള പൊലീസുകാര്‍ അതിനു മടി കാട്ടുന്നു: കൂടെ ജോലി ചെയ്യാൻ ചിലർ ഭയക്കുന്നു, താൻ ദളിത ആയിട്ടാണോയെന്ന് ബിന്ദു അമ്മിണി

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News