ഇന്ന് കരസേനാ ദിനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം കൂടിയാണ് ഇന്ന്. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് നാം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.
ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു.രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് കരസേനാ ദിനത്തില്‍ ആദരവര്‍പ്പിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് രാജ്യത്തിനായി പോരാടുന്നവരാണ് സൈനികര്‍.
സ്വന്തം കുടുംബവും ജീവനും മറന്നാണ് രാഷ്ട്രത്തിനായി അവര്‍ സേവനമര്‍പ്പിക്കുന്നത്. നാം ഉറങ്ങുമ്പോഴും രാജ്യത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഓരോ സൈനികര്‍ക്കുമുള്ള ആദരവാണ് കരസേനാ ദിനം.അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍.
read also: കഞ്ചാവുകേസില്‍ മന്ത്രിയുടെ മരുമകന്റെ വസതിയില്‍ ലഹരിവിരുദ്ധ ഏജന്‍സിയുടെ പരിശോധന
കരസേനാ ദിനത്തിൽ രാജ്യത്തെ സൈനികർക്ക് ആദരവ് അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും . ഇന്ത്യൻ സൈന്യം ധീരതയുടെയും ശക്തിയുടെയും പ്രതീകമാണെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.രാജ്യത്തെ ധീരരായ സൈനികരുടെ ത്യാഗത്തിനും മാനതകളില്ലാത്ത ധീരതയ്ക്കും മുന്നിൽ അഭിവാദ്യം അർപ്പിക്കുന്നു. സൈനികർക്ക് രാജ്യത്തോടുള്ള നിസ്വാർത്ഥ സേവനത്തിൽ എല്ലാ ജനങ്ങളും അഭിമാനിക്കുന്നു. ധീരരായ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ കരസേനാ ദിനാശംസകൾ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
Discussion about this post