മുംബൈ: മഹാരാഷ്‌ട്ര ന്യൂനപക്ഷക്ഷേമ മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവ് സമീര്‍ ഖാന്റെ വസതിയില്‍ ലഹരിവിരുദ്ധ ഏജന്‍സിയുടെ പരിശോധന.200 കിലോ കഞ്ചാവ് കടത്തിയ കേസില്‍ സമീര്‍ ഖാനെ
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
കഴിഞ്ഞയാഴ്‌ച ബാന്ദ്ര വെസ്‌റ്റില്‍ നടന്ന റെയ്‌ഡില്‍ 200 കിലോഗ്രാം കഞ്ചാവ് എന്‍.സി.ബി. പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് എന്‍.സി.ബി. സമീര്‍ ഖാനെ വലയിലാക്കിയത്.
സമീറിന്റെ കൂട്ടുപ്രതിയായ കരണ്‍ സജ്‌നാനിയുടെ വീട്ടില്‍നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. സജ്‌നാനിക്കൊപ്പം റാഹില, ഷായിസ്‌ത, രാംകുമാര്‍ തിവാരി എന്നിവരെയും പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയുടെ മരുമകന്‍ പിടിയിലായത്.
Discussion about this post