തിരുവനന്തപുരം: കിഫ്ബിയിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സി എ ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കിഫ്ബി കടമെടുപ്പിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളുന്നതാണ് സി എ ജി റിപ്പോർട്ട്.
കിഫ്ബി വഴിയുളള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാരിന് വൻ ബാദ്ധ്യതയും ഉണ്ടാക്കുന്നതാണെന്നാണ് സി എ ജി കണ്ടെത്തലെന്ന് പറഞ്ഞ് ധനമന്ത്രി തന്നെ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയിരുന്നു. ഇത് വൻ വിവാദമായിരുന്നു. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ അന്തിമറിപ്പോർട്ടാണെന്ന് കാണിച്ച് സി എ ജി നേരത്തെ രംഗത്ത് വന്നിരുന്നു.
സി എ ജി റിപ്പോർട്ട് ചോർന്നതിനെ തുടർന്ന് ധനമന്ത്രി തോമസ് ഐസക്കും സംസ്ഥാന സർക്കാരും പ്രതിസന്ധിയിൽ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി നമന്ത്രിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകേണ്ടി വന്നിരുന്നു.
Discussion about this post