കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സൂചനകൾ നൽകി ബിജെപി. സുരേഷ് ഗോപി മത്സരിച്ചാല്‍ ജയിക്കുന്ന ഒരുപാട് നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സ്വകാര്യ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ തവണ തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്. ഇത്തവണ അദ്ദേഹം മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടതും കേന്ദ്ര നേതൃത്വമാണ്. എംപിമാരുടെയും കേന്ദ്ര നേതാക്കളുടെയും കാര്യത്തില്‍ ഉചിതമായ സമയത്ത് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എവിടെയാണെങ്കിലും കേന്ദ്ര നേതൃത്വം പറയുന്ന സ്ഥലത്ത് മത്സരിക്കും. കേരളത്തില്‍ ഒരിടത്തും മത്സരിച്ചത് തന്റെ ആഗ്രഹപ്രകാരമല്ല. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണെന്നും എം ടി രമേശ് വ്യക്തമാക്കി.
Discussion about this post